മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമുണ്ടായ തീപിടുത്തത്തെ വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍

സെക്രട്ടേറിയറ്റില്‍ മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമുണ്ടായ തീപിടുത്തത്തെ വിമര്‍ശിച്ച് അഡ്വ. എ ജയശങ്കര്‍. വേനല്‍ക്കാലമാണ്, എല്ലാവരും കരുതിയിരിക്കണം. കനല്‍ ഒരു തരി മതി വലിയൊരു കാട്ടുതീയായി ആളിപ്പടരാന്‍. സെക്രട്ടേറിയറ്റ് കത്തിയമരാന്‍ ഒരു ബീഡിക്കുറ്റി ധാരാളം. ഭയം വേണ്ടാ, ജാഗ്രത മതിയെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്റ്വിച്ച് ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്.

തീ പിടുത്തത്തില്‍ മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്. മിനിറ്റുകള്‍ക്കകം അഗ്നിശമന സേനയുടെ രണ്ടു യൂനിറ്റ് സ്ഥലത്തെത്തി തീ അണച്ചു. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്നോ ഫയലുകള്‍ കത്തിനശിച്ചതായോ വ്യക്തത ലഭിച്ചിട്ടില്ല. ജില്ല കലക്ടര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *