
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു മുഴം മുന്‍പേ ഒരുങ്ങി കോണ്‍ഗ്രസ്. കെപിസിസിയുടെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന നേതൃയോഗത്തിന് വയനാട്ടില്‍ തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാര്‍ട്ടിയുടെ കര്‍മ്മപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം.
അനന്തമായി നീളുന്ന പുനഃസംഘടനയുടെ കാര്യത്തിലും തീരുമാനമാകും.സംഘടനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗ രേഖയുണ്ടാക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ കൈക്കൊള്ളുകയുമാണ് നേതൃയോഗത്തിന്റെ പ്രധാന അജണ്ട. പുരോഗമിക്കുന്ന പുനഃസംഘടനാ ചര്‍ച്ചകള്‍ക്ക് അന്തിമ രൂപവും നേതൃയോഗത്തില്‍ ഉണ്ടായേക്കും.

ഈ മാസം തന്നെ പുനഃസംഘടനാ പൂര്‍ത്തിയാക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത്. പുനഃസംഘടനാ നീണ്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണ്. പൂര്‍ത്തിയായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന്റെ മുഖം തന്നെ മാറുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
