ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം നേടിയത് റിക്കാര്‍ഡ് കളക്ഷന്‍


ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം റിക്കാര്‍ഡ് കളക്ഷനുമായി മുന്നേറുന്നു. പ്രളയം ഇതിവൃത്തമാക്കി ഒരുക്കിയ ചിത്രം റിലീസ് ചെയ്ത് നാലു ദിവസം പിന്നീടുന്പോള്‍ ഇതുവരെ നേടിയത് 32 കോടിയാണ്.ചിത്രത്തിന്‍റെ നാലുദിവസത്തെ ആഗോള കളക്ഷന്‍ തുകയാണിത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തില്‍ നിന്നും മാത്രം ലഭിച്ചത് ഒന്‍പതുകോടി രൂപയാണ്. 9.3 കോടി യുഎഇ കളക്ഷനായി നേടി. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്‍റെ കളക്ഷന്‍. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും.


ശനിയാഴ്ച അര്‍ധരാത്രി മാത്രം 67 സ്‌പെഷല്‍ ഷോകളാണ് കേരളത്തിലുടനീളം നടന്നത്.ഇതോടെ ഒടിടി, സാറ്റ്‌ലൈറ്റ്, തിയറ്റര്‍ ഷെയര്‍, ഓവര്‍സീസ് ഷെയര്‍ എന്നിവയില്‍ നിന്നും സിനിമ സാമ്ബത്തികമായും ലാഭമായി കഴിഞ്ഞു. ജൂഡ് ആന്തണി ജോസഫിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരിക്കും 2018.വന്‍ താരനിരയുണ്ടായിട്ടും വലിയ പ്രമോഷനൊന്നുമില്ലാതെ ഒന്നുമില്ലാതെ തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് 2018. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്‍, ലാല്‍, നരേന്‍, അപര്‍ണ ബാലമുരളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.




Sharing is Caring