ന്യൂഡല്‍ഹി: ഹൈക്കോടതി ജഡ്ജി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുന്നയിച്ച് വനിതാ ജഡ്ജി രാജിവച്ചു. ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിശാഖ കമ്മിറ്റി അധ്യക്ഷയായ വനിതാ ജഡ്ജിയാണ് രാജിവച്ചത്.
ഇത് സംബന്ധിച്ച പരാതി വനിതാ ജഡ്ജി രാഷ്ട്രപതിക്കും, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിയമമന്ത്രിക്കും നല്‍കി.ജഡ്ജിയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ വെച്ച് ഐറ്റം ഡാന്‍സ് ചെയ്യാന്‍ നിര്‍ബന്ധിച്ചതായി വനിതാ ജഡ്ജി പരാതിയില്‍ പറയുന്നു. മധ്യപ്രദേശ് ഹൈകോടതിയിലെ ജഡ്ജി നിരന്തരം ശല്യപ്പെടുത്തുന്നതായും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതായും ആരോപിച്ചു.
ഔദ്യോഗികമായും ജഡ്ജി തന്നെ പീഡിപ്പിക്കുകയാണ്. ജഡ്ജി തന്നെ സ്ഥലം മാറ്റി സ്ഥലം മാറ്റം നീട്ടണമെന്ന അപേക്ഷ നിരസിച്ചു. മകളുടെ പഠനത്തിന് തടസ്സമാകുമെന്നതിനാലും തൊഴിലിന്റെ അന്തസും അഭിമാനവും സ്ത്രീത്വവും നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് രാജിവെക്കുന്നതെന്നും കത്തില്‍ പറഞ്ഞു.

