തിരുവനന്തപുരം: ബ്ലാക്ക്‌മെയിലിംഗ് കേസില്‍ വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളായ ബിന്ദ്യാസിനും റുക്‌സാനയ്ക്കുമെതിരെ കുറ്റം ചുമത്തി. ആത്മഹത്യപ്രേരണക്കുറ്റം ഉള്‍പ്പെടെ നാലുകുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.
കേസില്‍ ജയചന്ദ്രനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റിപ്പോര്‍ട്ട് പോലീസ് നെടുമങ്ങാട് കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നലെ വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിച്ച പ്രതികളെ രാത്രി വൈകുംവരെ ചോദ്യം ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.