ഗ്ലാസ്‌ഗോ: സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ സമാപിച്ച ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്പോള്‍ 58 സ്വര്‍ണമടക്കം 172 മെഡലുകളുമായി ഇംഗ്ലണ്ട് ജേതാക്കളായി. 48 സ്വര്‍ണമടക്കം 136 മെഡല്‍ നേടിയ ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. കാനഡയ്ും സ്‌കോട്ട്‌ലന്‍ഡും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. 15 സ്വര്‍ണമടക്കം 64 മെഡലുകള്‍ നേടിയ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.
ഗെയിംസിന്റെ അവസാനദിനം ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ പി.കശ്യപ് നേടിയ സ്വര്‍ണമെഡലായിരുന്നു ഇന്ത്യയ്ക്ക് ആഹ്ലാദിക്കാന്‍ വക നല്‍കിയത്. ബാഡ്മിന്റണ്‍ വനിതാ ഡബ്ള്‍സില്‍ ജ്വാലാ ഗുട്ടഅശ്വനി പൊന്നപ്പ സഖ്യം ഫൈനലില്‍ പരാജയപ്പെട്ട് വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. പുരുഷ ഹോക്കിയിലും ഇന്ത്യക്ക് വെള്ളിയാണ് ലഭിച്ചത്. ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോല്‍ക്കുകയായിരുന്നു.
ഇത്തവണ ഇന്ത്യയ്ക്ക് ഏറ്റവും അധികം മെഡലുകള്‍ ലഭിച്ചത് ഗുസ്തിയില്‍ നിന്നാണ്. അഞ്ച് സ്വര്‍ണമടക്കം 13 മെഡലുകള്‍. എന്നാല്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബോക്‌സിങ്ങില്‍നിന്ന് ഒരു സ്വര്‍ണം പോലും ലഭിച്ചില്ല. ഷൂട്ടിങ്ങിലും പ്രതീക്ഷിച്ച പ്രകടനം സാധ്യമായില്ല. നാല് സ്വര്‍ണമടക്കം 17 മെഡലാണ് ഷൂട്ടിങ്ങില്‍ ലഭിച്ചത്. ഭാരോദ്വഹനത്തില്‍ മൂന്ന് സ്വര്‍ണമടക്കം 12 മെഡല്‍ ലഭിച്ചു.
ഞായറാഴ്ച നടന്ന ബാഡ്മിന്റണ്‍ ഫൈനലില്‍ കശ്യപ് സിങ്കപ്പൂരിന്റെ ഡെറക് വോങ്ങിനെ ഒന്നിനെതിരെ രണ്ട് സെറ്റില്‍ കീഴടക്കുകയായിരുന്നു. ഇന്ത്യയുടെ തന്നെ ഗുരുസായി ദത്തിനാണ് ഈയിനത്തില്‍ വെങ്കലം. വനിതാ ഡബ്ള്‍സ് ഫൈനലില്‍ ജ്വാലഅശ്വനി സഖ്യം മലേഷ്യയുടെ വൂന്‍ഹൂ സഖ്യത്തോടാണ് തോറ്റത്. സ്‌കോര്‍ 1721, 2123. ഹോക്കി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് മടക്കമില്ലാത്ത നാല് ഗോളിന് തോല്‍ക്കുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ നടന്ന പുരുഷ വിഭാഗം ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ അര്‍പീന്ദര്‍ സിങ് വെങ്കലം നേടി. 21കാരനായ അര്‍പീന്ദര്‍ 17.17 മീറ്റര്‍ ചാടിയാണ് വെങ്കലം നേടിയത്.