പാചകവാതക വില കൂട്ടി

17_01_2014-17cylinderന്യൂഡല്‍ഹി: പാചകവാതക വില വര്‍ധിപ്പിച്ചു. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് നാല് രൂപ കൂട്ടി. 440 രൂപയുണ്ടായിരുന്നത് ഇതോടെ 444 രൂപയായി. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 24 രൂപയും വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 35 രൂപയും കൂട്ടി. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന്റെ വില 945.50 രൂപയില്‍ നിന്നും 969.50 രൂപയായി . വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക് 35 രൂപ വര്‍ദ്ധിച്ച് 1671.80 രൂപയായി.



Sharing is Caring