ചെന്നൈയില്‍കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 24 ആയി

build-mainചെന്നൈ: ചെന്നൈയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 24 ആയി. മരിച്ചവരില്‍ 15 പേരെ തിരിച്ചറിയാനായിട്ടുണ്ട്. ഇവരില്‍ ആറു തമിഴ്‌നാട് സ്വദേശികളും 5 അന്ധ്ര സ്വദേശികളും 4 ഒഡീഷക്കാരുമുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നും മൂന്ന് പേരെ ഇന്ന് രാവിലെ രക്ഷപ്പെടുത്തി. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ 30ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. നിര്‍മാണ തൊഴിലാളികളാണ് കെട്ടിടത്തിനടിയില്‍ അകപെട്ടവരിലേറെയും.
ശനിയാഴ്ചയായിരുന്നു ചെന്നൈയ്ക്ക് സമീപം മൗലിവക്കത്താണ് 11 നില കെട്ടിടം തകര്‍ന്നുവീണത്.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *