റിഫ്ളക്സ് ബീറ്റ്+ അവതരിപ്പിച്ചു കൊണ്ട് ഫാസ്റ്റ്ട്രാക്ക് അഫോര്‍ഡബിള്‍ സ്മാര്‍ട്ട് വിഭാഗത്തിലേക്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് അസസ്സറി ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ബീറ്റ്+ അവതരിപ്പിച്ചു കൊണ്ട് അഫോഡബിള്‍ വെയറബിള്‍ രംഗത്തേക്കു കടക്കുന്നു. 1.69 ഇഞ്ച് അള്‍ട്രാവിയു ഡിസ്പ്ലേയുള്ള ഈ പുതിയ സ്മാര്‍ട്ട് വാച്ച് 60 ഹെര്‍ട്ട്സ് റിഫ്രഷ് റേറ്റും 500 നിറ്റ്സ് ബ്രൈറ്റ്നസ് കപാസിറ്റിയുമായാണ് എത്തുന്നത്. 60 സ്പോട്സ് മോഡുകളും നിരവധി യൂട്ടിലിറ്റി സവിശേഷതകളും ഉള്ള ഈ പുതിയ സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ ആമസോണ്‍ ഫാഷനില്‍ മാത്രമായാണ് ലഭ്യമാകുക.

റിഫ്ളക്സ് ബീറ്റ്+ 1495 രൂപയെന്ന പ്രത്യേക അവതരണ വിലയിലാണ് ഫാസ്റ്റ്ട്രാക്ക് ആമസോണിന്‍റെ ഗ്രേറ്റ് റിപബ്ലിക് ഡേ സെയിലില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, വിമെന്‍ ഹെല്‍ത്ത് മോണിറ്റര്‍, സ്ലീപ് ട്രാക്കര്‍, എസ്പിഒ2 മോണിറ്റര്‍ തുടങ്ങിയ നിരവധി അനിവാര്യ ട്രാക്കറുകള്‍ ഉള്‍പ്പെടുത്തിയുള്ള ഹെല്‍ത്ത് സ്യൂട്ട് റിഫ്ളക്സ് ബീറ്റ്+നെ ഗുണമേന്‍മയുള്ള വെയറബിള്‍ ഡിവൈസ് ആക്കി മാറ്റുന്നു.

സ്മാര്‍ട്ട് വാച്ചിന്‍റെ ടച്ച് സ്ക്രീന്‍ ഉപയോക്താക്കള്‍ക്ക് അതുല്യമായ അനുഭവമാണു നല്‍കുന്നത്. ഇതിന്‍റെ സില്‍കോണ്‍ സ്ട്രാപ് കൈത്തണ്ടയില്‍ മികച്ച ഫിറ്റ് നല്‍കുന്നു. ഐപി68 റേറ്റിങും ഇതിനുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാല്‍ ഇത് എല്ലാവിധ കായിക ഇനങ്ങള്‍ക്കും സാഹസികതകള്‍ക്കും അനുയോജ്യവുമാണ്.

നൂറിലേറെ ക്ലൗഡ് വാച്ച്ഫെയ്സുകള്‍ നല്‍കുന്ന ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ബീറ്റ്+ അതിനെ കൂടുതല്‍ ഫാഷനബിളും ആക്കുന്നു. വ്യക്തിഗത സ്റ്റൈല്‍ അനുസരിച്ചു വാച്ച് ഫെയ്സ് ക്രമീകരിക്കുവാനും ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ബെഗി ലാറ്റെ, വൈന്‍ റെഡ്, ബ്ലാക്ക്, ഒലിവ് ഗ്രീന്‍, ദീപ് ടീല്‍ എന്നിവ അടക്കം അഞ്ചു വ്യത്യസ്ത വര്‍ണങ്ങളും ലഭ്യമാണ്.

അഫോഡബിള്‍ വെയറബിള്‍ വിഭാഗത്തിലെ തങ്ങളുടെ ആദ്യ അവതരണമായ റിഫ്ളക്സ് ബീറ്റ്+ ആമസോണ്‍ ഫാഷനുമായി സഹകരിച്ചു നടത്തുന്നതില്‍ തങ്ങള്‍ക്ക് ആവേശമുണ്ടെന്ന് ടൈറ്റന്‍ കമ്പനിയുടെ വെയറബിള്‍സ് ഡിജിറ്റല്‍ ഹെല്‍ത്ത് ഇന്നൊവേറ്റര്‍ സിഒഒ രവി കുപ്പുരാജ് പറഞ്ഞു. സ്മാര്‍ട്ട് വെയറബിള്‍സ് രാജ്യ വ്യാപകമായി ഉപഭോക്താക്കളുടെ പുതിയ അനിവാര്യതയും ഫാഷനുമാണ്. തങ്ങളുടെ പുതിയ അവതരണം ആമസോണ്‍ ഫാഷനുമായി ചേര്‍ന്ന് പ്രഖ്യാപിക്കുവാനും റിഫ്ളക്സ് ബീറ്റ്+ എല്ലാവരുടേയും സ്റ്റൈലിന്‍റെ ഭാഗമാകുന്നതിനു കാത്തിരിക്കാനും തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആമസോണ്‍ ഫാഷന്‍റെ ഗ്രേറ്റ് റിപബ്ലിക് ഷോപിങ് ഇവന്‍റിനിടെ ഫാസ്റ്റ്ട്രാക്കിന്‍റെ പുതിയ സ്മാര്‍ട്ട് വാച്ച് റിഫ്ളക്സ് ബീറ്റ്+ പുറത്തിറക്കാനും ഫാസ്റ്റ്ട്രാക്കുമായുള്ള ദീര്‍ഘമായി നിലനില്‍ക്കുന്ന സഹകരണം തുടരാനും തങ്ങള്‍ക്ക് ആഹ്ലാദമുണ്ടെന്ന് ആമസോണ്‍ ഫാഷന്‍ ഇന്ത്യ ഡയറക്ടറും മേധാവിയുമായ സൗരഭ് ശ്രീവാസ്തവ പറഞ്ഞു.

ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് ബീറ്റ്+ അഞ്ചു ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററിയാണ് നല്‍കുന്നത്. മികച്ച ഈ ഡിവൈസ് ക്യാമറ കണ്‍ട്രോള്‍, മ്യൂസിക് കണ്‍ട്രോള്‍ സംവിധാനങ്ങളിലൂടെ വിനോദത്തേയും പിന്തുണക്കും. കോളുകള്‍ക്ക് നോട്ടിഫിക്കേഷന്‍ അലര്‍ട്ടുകള്‍ ലഭിക്കുന്നതിനും കോളുകള്‍ നിരസിക്കുന്നതിനും ഇതില്‍ സൗകര്യമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *