ഐ.ടി ജീവനക്കാരുടെ ചലച്ചിത്രോത്സവം ജനുവരി 21ന്; ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു


കൊച്ചി: കേരളത്തിലെ ഐ.ടി ജീവനക്കാരുടെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം (പി.ക്യു.എഫ്.എഫ് 22) പതിനൊന്നാം എഡിഷന്‍ ജനുവരി 21ന് ടെക്‌നോപാര്‍ക്ക് പാര്‍ക്ക്സെന്ററിലെ ട്രാവന്‍കൂര്‍ ഹാളില്‍ വെച്ച് നടക്കും. കേരളത്തിലെ പ്രധാന ഐ.ടി പാര്‍ക്കുകളായ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെയും അനുബന്ധ സാറ്റലൈറ്റ് പാര്‍ക്കുകളിലെയും ജീവനക്കാര്‍ക്ക് പുറമേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഐ.ടി ജീവനക്കാരും ചലച്ചിത്രമേളയുടെ ഭാഗമാകും.


27 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫിലിം ക്യൂറേറ്ററായിരുന്ന ദീപിക സുശീലന്‍ ചെയര്‍പേഴ്‌സണായുള്ള ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തുക. പ്രശസ്ത സംവിധായകന്‍ ഡോണ്‍ പാലത്തറ, സിനിമ നിരൂപക ഷീബ കുര്യന്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. മത്സര വിഭാഗത്തില്‍ ഐ.ടി ജീവനക്കാര്‍ സംവിധാനം ചെയ്ത 20 ചിത്രങ്ങള്‍ ആണ് പ്രദര്‍ശിപ്പിക്കുക. കേരള ചലച്ചിത്ര അക്കാദമി പ്രൊഡക്ഷന്‍ വന്ന ”നിഷിദ്ധോ” എന്ന സിനിമയും പി.ക്യു.എഫ്.എഫ് 22ന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. വൈകിട്ട് നടക്കുന്ന സമാപന ചടങ്ങില്‍ പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയാണ് മുഖ്യാതിഥി. ഫിലിം ഫെസ്റ്റിവല്‍ രക്ഷധികാരി പ്രശസ്ത നിരൂപകന്‍ എം.എഫ് തോമസും ചടങ്ങില്‍ പങ്കെടുക്കും.


സൗജന്യ ഡെലിഗേറ്റ് രജിസ്‌ട്രേഷന്: http://surl.li/elktk
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745889192 (മുഹമ്മദ് അനീഷ്)



Sharing is Caring