ക്യൂബന്‍ അംബാസഡര്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു


തിരുവനന്തപുരം: ടെക്നോപാര്‍ക്കുമായി സഹകരിച്ച് ക്യൂബയിലെ ഐ.ടി മേഖലയെ പരിപോഷിപ്പിക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കുന്നതിനായി ക്യൂബന്‍ അംബാസഡര്‍ അലജാന്‍ഡ്രോ സിമാന്‍കാസ് മരിന്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു. ടെക്നോപാര്‍ക്ക് സി.ഇ.ഒ സഞ്ജീവ് നായരും കേരളാ ഐ.ടി പാര്‍ക്ക്‌സ് സി.എം.ഒ മഞ്ജിത്ത് ചെറിയാനും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ടെക്‌നോപാര്‍ക്ക് ടീം കേരളത്തിലെ ഐ.ടി മേഖലയെപ്പറ്റി അദ്ദേഹത്തിന് വിശദമായ വിവരണം നല്‍കി.


ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ സെക്രട്ടറി പൊളിറ്റിക്കല്‍ ആന്‍ഡ് ഇക്കണോമിക് അഫയേഴ്സ് ഏബെല്‍ അബല്ലെ ഡെസ്പൈന്‍, ഇന്ത്യന്‍ എക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ ക്യൂബന്‍ അംബാസിഡറെ അനുഗമിച്ചു.




Sharing is Caring