ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 23 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ സമ്മേളനം തുടങ്ങുന്നത്.കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കടമെടുപ്പ് പരിധിയിൽ ഇളവ് നല്‍കാത്തതില്‍ അടക്കം കേന്ദ്രത്തിന് എതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകാൻ ഇടയുണ്ട്.

കേന്ദ്രത്തിന് എതിരായ വിമർശനങ്ങൾ ഗവർണ്ണർ വായിക്കുമോ എന്ന് വ്യക്തമല്ല. വെള്ളക്കരം കൂട്ടാൻ എല്‍ഡിഎഫ് അനുമതി നൽകിയതോടെ ഇക്കാര്യവും മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാൻ ആണ് നീക്കം. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *