വാതുവെയ്പ്പ്: ഗുരുനാഥ് മെയ്യപ്പനെതിരെ വീണ്ടും അന്വേഷണം

vbk-Meiyappan_jpg_1465158gചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒത്തുകളിക്കേസില്‍ ബി സി സി ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന്റെ പങ്കിനെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനം. ഇതിനുവേണ്ടി തമിഴ്‌നാട് സി ബി സി ഐ ഡി അന്വേഷണസംഘത്തെ പുനസംഘടിപ്പിച്ചു.
ജസ്റ്റിസ് മുദ്ഗല്‍ സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
മെയ്യപ്പന്‍ കുറ്റക്കാരനാണെന്ന് മുദ്ഗല്‍ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. വാതുവെപ്പിനെ കുറിച്ച് കൂടുതല്‍ വിപുലമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ ശ്രീനിവാസന്‍ ഒരേ സമയം ബി സി സി ഐ അധ്യക്ഷപദവിയും ഒരു ഫ്രാഞ്ചൈസിയുടെ ഉടമയുമായിരിക്കുന്നത് ശരിയായ നടപടിയല്ലെന്നു പറഞ്ഞ കമ്മിറ്റി ഇക്കാര്യം സുപ്രീംകോടതി ഗുരുതരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Sharing is Caring