ഇടുക്കി: സൗഹൃദമത്സരത്തിന് കേരള കോണ്‍. തയ്യാറാണെന്ന്

downloadതിരുവനന്തപുരം: ഇടുക്കി സീറ്റ് കേരളാ കോണ്‍ഗ്രസിന് നിഷേധിച്ചാല്‍ സൗഹൃദമത്സരം വേണമെന്ന ശക്തമായ വികാരം പാര്‍ട്ടിയിലുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. പാര്‍ട്ടിയുടെ ഉറച്ച തീരുമാനമാണിതെന്നും ഒറ്റക്കെട്ടായി പാര്‍ട്ടി രണ്ടു സീറ്റ് ആവശ്യപ്പെട്ടതാണെന്നും കേരള കോണ്‍ഗ്രസിലെ ജോസഫ് ഗ്രൂപ്പിലെ ശക്തനായ നേതാവായ ആന്റണി രാജു പറഞ്ഞു ‘വേണ്ടി വന്നാല്‍ ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് കോണ്‍ഗ്രസിനെതിരേ സൗഹൃദ മത്സരത്തിന് തയാറാണ്.’ ഫ്രാന്‍സിസ് ജോര്‍ജ് സൗഹൃദ മത്സരത്തിന് തയാറാകണമെന്ന വികാരം പാര്‍ട്ടിയിലുണ്ട്. യുഡിഎഫില്‍ സൗഹൃദ മത്സരങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്‌ടെന്നും ആന്റണി രാജു വ്യക്തമാക്കി.
അതേ സമയം ആന്റണി രാജുവിനെ തള്ളി കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണി രംഗത്ത് എത്തി. മുന്നണി സംവിധാനത്തില്‍ നിന്നുകൊണ്ടുള്ള മത്സരത്തിനേ പാര്‍ട്ടിയുള്ളൂവെന്ന് കെ.എം.മാണി മാധ്യമങ്ങളോട് പറഞ്ഞു. മറിച്ചുള്ള വാദങ്ങള്‍ അപ്രസക്തമാണെന്നും കെ.എം.മാണി പറഞ്ഞു.

 


Sharing is Caring