തിരുവനന്തപുരം: വിവാദമായ ഇമെയില്‍ വിലാസം ചോര്‍ത്തല്‍ കേസിലെ പ്രതി സബ് ഇന്‍സ്‌പെക്ടര്‍ ബിജു സലീമിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നു. പിരിച്ചിവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് ബിജു സലീമിന് അധികൃതര്‍ നോട്ടീസ് നല്‍കി. ഡി ജി പിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
സര്‍ക്കാരിന്റെ രഹസ്യരേഖകളിലെ 268 ഇമെയില്‍ വിലാസങ്ങളുടെ പട്ടിക ചോര്‍ത്തി വ്യാജരേഖയുണ്ടാക്കിയെന്ന കേസിലെ പ്രധാന പ്രതിയാണ് ബിജു സലീം. കേസില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
സംസ്ഥാന പോലീസിന്റെ ഹൈടെക് സെല്ലില്‍ ജോലിനോക്കുമ്പോഴാണ്, മുസ്ലീം പ്രമുഖരുടെ ഇമെയില്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന് വരുത്താന്‍ ഇയാള്‍ വ്യാജകത്ത് തയ്യാറാക്കി ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്.