
ഈ വിഷയത്തില്‍ സോണിയാഗാന്ധിയില്‍നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കെ വി തോമസും മാധ്യമങ്ങളോട് പറഞ്ഞു. ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടുമെന്നും അദ്ദേഹം അറിയിച്ചു. കരട് വിജ്ഞാപനം വൈകുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടേണ്ടതുണ്ടോ എന്നകാര്യം പരിശോധിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് കരട് വിജ്ഞാപനം വൈകുമെന്ന ആശങ്ക ഉയര്‍ന്നത്.
