ദില്ലി: ബിജെപി ആസ്ഥാനത്തിന് മുന്നില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
അശുതോഷ്, ഷസിയ ഇല്‍മി എന്നിവരെയുള്‍പ്പടെ 14 പേരവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിട്ടുള്ളത്.
കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടില്ല. സംഘര്‍ഷം ഉണ്ടാക്കിയത് ആം ആദ്മി പ്രവര്‍ത്തകരാണെന്ന് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുജറാത്ത് സന്ദര്‍ശനത്തിനിടെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിനെ പോലീസ് അല്‍പ്പനേരം തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ ബി ജെ പി ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ പ്രകടനമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. 28 പേര്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റിരുന്നു.