
ചങ്ങനാശേരി: ചങ്ങനാശേരി തൃക്കൊടിത്താനം നാലുകോടിയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ് ഓട്ടോയിലുണ്ടായിരുന്നത്.
രാവിലെ എട്ടിനാണ് അപകടമുണ്ടായത്. തെങ്ങണയില്‍ നിന്നു പെരുന്തുരുത്തിയിലേക്കു പോകുകയായിരുന്ന ടോറസ് പായിപ്പാടു നിന്നു ചങ്ങനാശേരിയിലേക്കു വരികയായിരുന്ന ഓട്ടോറിക്ഷയിലിടിക്കുകയായിരുന് നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഓട്ടോറിക്ഷയില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തൊഴിലാളികളെയുമായി ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ.
