
ഏഷ്യാ കപ്പിലെ മത്സരങ്ങളില്‍ പുതുമുഖങ്ങളായ ചേതേശ്വര്‍ പൂജാരയെയും, ഈശ്വര്‍ പാണ്ഡെയും ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെയാണ് ഗവാസ്‌കര്‍ വിമര്‍ശിച്ചത്. പകരക്കാര്‍ വന്ന് തിളങ്ങിയാല്‍ പതിവുകാര്‍ക്ക് സ്ഥാനം നഷ്ടമാകുമോ എന്ന ഭീതിമൂലമാകാം അപ്രധാന മത്സരത്തില്‍ പോലും റിസര്‍വ് താരങ്ങളെ കളിപ്പിക്കാത്തതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
