ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിക്കും

imagesതൃശൂര്‍: രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലേക്കെത്തിയതാണ് ഇന്നസെന്റ്. ഇപ്പോഴിതാ ഇന്നസെന്റ് വീണ്ടും രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നു. ചാലക്കുടിയില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി ഇന്നസെന്റ് മത്സരിക്കാന്‍ സാധ്യത. ഇത് സംബന്ധിച്ച് നേതാക്കള്‍ ചര്‍ച്ച നടത്തി. മത്സരിക്കാന്‍ തയാറെന്ന് ഇന്നസെന്റും പറഞ്ഞു. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല.
സ്ഥാനാര്‍ഥികളെക്കുറിച്ച് തീരുമാനിക്കാന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ ചാലക്കുടി സീറ്റിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമെടുത്തിരുന്നില്ല. പൊതുസമ്മതനെ ഇവിടെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് കൂടിയായ ഇന്നസെന്റിനെ പരിഗണിക്കുന്നത്.