

സിപിഎമ്മിന്റെ നാല് സിറ്റിംഗ് എംപിമാര്‍ക്കും സീറ്റ് ലഭിച്ചു. വടകര, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥിനിര്‍ണയം വൈകുന്നേരമുണ്ടാകും. അതേസമയം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ചാലക്കുടി സീറ്റുകള്‍ സംബന്ധിച്ച് ഇന്നു തീരുമാനമെടുത്തില്ല.
പാലക്കാട്ട് എം ബി രാജേഷും ആലത്തൂരില്‍ പികെ ബിജുവും ആറ്റിങ്ങലില്‍ എ. സമ്പത്തും മത്സരിക്കും. ആലപ്പുഴയില്‍ സിപിഎം ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബു മത്സരിക്കും. കാസര്‍ഗോട്ട് പി. കരുണാകരന്‍ വീണ്ടും ജനവിധി തേടും.
