ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാര്‍ മാറണമെന്നു ജനങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രസാദ് അവകാശപ്പെട്ടു. 2009 തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 10 കോടി പുതിയ വോട്ടര്‍മാരുണ്ട്. ഇവരില്‍ ഭൂരിപക്ഷവും യുവജനങ്ങളാണ്, ഇവരും ഭരണം മാറ്റം ആഗ്രഹിക്കുന്നുണ്ട്.
തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിയുടെ ജനസമ്മതിയില്‍ എതിരാളികള്‍ ഭയന്നിരിക്കുകയാണ്, അതുകൊണ്ട് വര്‍ഗീയത ഇളക്കി വോട്ടു നേടാനുള്ള ശ്രമത്തിലാണ് അവരെന്നും പ്രസാദ് പറഞ്ഞു.