ഡാഡി കൂളിനു ശേഷം ആഷിഖ് അബുവും മമ്മൂട്ടിയും ഒരുമിക്കുന്ന ‘ഗാങ്സ്റ്റര്‍’ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്നലെ രാത്രിയാണ് ചിത്രീകരണം പൂര്‍ത്തിയായത്. കൊച്ചി, മംഗലാപുരം, ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. 50 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ചിത്രം വിഷുവിന് തിയറ്ററില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ആഷിഖ് അബു അറിയിച്ചു.
ഗ്യാങ്സ്റ്റര്‍ തിയേറ്ററിലേത്തുന്നതോടെ ആഷിഖ് തന്റെ അടുത്ത ചിത്രത്തിലേക്ക് കടക്കും. ഒപ്പന എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഭാര്യയും നടിയുമായ റിമ കല്ലിങ്കലായിരിക്കും നായിക.