കെജ്രിവാളിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

download (3)അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജിരിവാളിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബുജിലേക്ക് യാത്ര ചെയ്യുകയായിരുന്ന കെജ്രിവാളിന്റെ വാഹന വ്യൂഹത്തെ ഇരുനൂറോളം വരുന്ന സംഘം തടഞ്ഞു. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സ്ഥലത്തെത്തിയ പോലീസ് കെജ്രിവാളിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. ചോദ്യം ചെയ്ത ശേഷം പിന്നീട് വിട്ടയച്ചു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നു മുതല്‍ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ചട്ടം ലംഘിച്ചതിനാണ് അദ്ദേഹത്തെ പോലീസ് തടഞ്ഞതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Sharing is Caring