ജമ്മുകാശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടൽ തുടരുന്നു

ജമ്മുകാശ്മീരിലെ രജൗരിയിൽ സംയുക്ത സേനയുടെ തിരച്ചിൽ. ഭീകരവാദികൾക്കായുള്ള തിരച്ചിൽ വനമേഖലയിലടക്കം ആണ് നടക്കുന്നത്. കന്തി വനമേഖലയിൽ ഇപ്പോഴും സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു എന്നാണ് വിവരം.രജൗരി ജില്ലയിൽ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ വീരമ്യത്യു വരിച്ചിരുന്നു. ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഇന്നലെ രാത്രിയോടെ എറ്റെടുക്കുകയും ചെയ്തു.

പാകിസ്താൻ ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദിന്റെ ഉപഭീകരവാദ വിഭാഗമാണ് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. നേരത്തെ പൂഞ്ചിൽ അഞ്ച് സൈനികർ വീരമൃത്യുവരിച്ച ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വവും പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. രജൗരി സെക്ടറിൽ മൊബൈൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *