
ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണെതിരെ സ്വകാര്യ മൊഴി നല്‍കി ഗുസ്തി താരങ്ങള്‍. ഗുസ്തി ഫെഡറേഷന്‍ ഓഫിസ്, പരിശീലനകേന്ദ്രം, തുടങ്ങിയ ഇടങ്ങളിലായി 8 തവണ ലൈംഗികാതിക്രമം ഉണ്ടായെന്നുമാണ് മൊഴി. രണ്ട് താരങ്ങള്‍ നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ പുറത്തുവന്നു.ശ്വാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷണ്‍ തങ്ങളെ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നാണ് മൊഴി.
ഗുസ്തി ഫെഡറേഷനിലുള്ള ഇയാളുടെ സ്വാധീനവും അദ്ദേഹം തങ്ങളുടെ കരിയര്‍ നശിപ്പിക്കുമെന്ന ഭയവും മൂലമാണ് ഇതിനെ കുറിച്ച് മുമ്പ് പറയാതിരുന്നതെന്ന് പരാതിയില്‍ പറഞ്ഞിട്ടുണ്ട്.അതിനിടെ ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. ബാരാമുള്ളയിലെ കർഹാമ കുഞ്ചാർ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 24 മണിക്കൂറിനിടെ ജമ്മുവിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

