ഗുജറാത്തിലെ ‘ചാണകം കൊണ്ട് സിഎൻജി’ ഡയറി പ്ലാന്റിന്റെ ചിത്രങ്ങൾ പങ്കുവച്ച് ചിഞ്ചുറാണി


ഗുജറാത്തിലെ ബനാസ് ഡയറി പ്ലാന്റിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് മന്ത്രി ചിഞ്ചുറാണി. വാണിജ്യാടിസ്ഥാനത്തിൽ, ചാണകം ഉപയോഗിച്ചാണ് പ്ലാന്റ് സിഎൻജി ഉത്പാദിപ്പിക്കുന്നതെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മന്ത്രി പറഞ്ഞു.


കർഷക വീടുകളിൽ നിന്നുമാണ് ചാണകം വാങ്ങുന്നത്. ഇതുവഴി കർഷകർക്ക് അധിക വരുമാനവും ലഭിക്കുന്നു. പ്രതിദിനം 40 ടൺ ചാണകം കൊണ്ട് 800 കിലോ ഗ്യാസ് ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഉപ ഉൽപ്പന്നങ്ങളായി ഓർഗാനിക് വളവും പ്ലാന്റ് നിർമിക്കുന്നുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.




Sharing is Caring