തൃശ്ശൂരിൽ ബൈക്കും ടെമ്ബോയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികന്‍ മരിച്ചു


തൃശ്ശൂര്‍ കച്ചേരിപ്പടിയില്‍ ബൈക്കും ടെമ്ബോയും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ചേറ്റുവ സ്വദേശി പണിക്കവീട്ടില്‍ 25 കാരന്‍ റിസ്വാന്‍ ആണ് മരിച്ചത്.


ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അപകടം. ബൈക്ക് എതിരെ വന്നിരുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.


അപകടത്തെ തുടര്‍ന്ന് വാന്‍ മറിഞ്ഞു. ബൈക്കിന് തീപിടിക്കുകയും ചെയ്തു. യുവാവ് സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. പിക്കപ്പ് വനിലുണ്ടായിരുന്ന വളാഞ്ചേരി സ്വദേശികളായ മൂന്ന് പേരെ പരിക്കുകളോടെ ഏങ്ങണ്ടിയൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു.



Sharing is Caring