കോഴിക്കോട്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. ‘കോണ്‍ഗ്രസിന് വേണ്ടത് റാഡിക്കലായ മാറ്റം’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ കോണ്‍ഗ്രസിനേറ്റ തെരഞ്ഞെടുപ്പ് പരാജയത്തില്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ വണ്‍മാന്‍ഷോ കോണ്‍ഗ്രസിന് ഗുണം ചെയ്തില്ലെന്നും, ഇന്ത്യയുടെ ആത്മാവ് തൊടാന്‍ രാഹുലിന്റെ ഊരുചുറ്റലുകള്‍ മതിയായില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു മുദ്രാവാക്യമുണ്ടായിരുന്നില്ല. സംസ്ഥാന മന്ത്രിസഭയില്‍ പോലും ഒരു വകുപ്പെങ്കിലും കൈകാര്യം ചെയ്ത് പരിചയമില്ലാത്ത രാഹുലിനെ മുന്നില്‍ നിര്‍ത്തിയത്, മോഡിയ്ക്ക് എളുപ്പമായെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നേതൃദാരിദ്ര്യം പ്രകടമായിരുന്നു. മോദിയുടെ ഹൈടെക് തന്ത്രങ്ങള്‍ക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാന്‍ രാഹുല്‍ ഗാന്ധിക്കായില്ല. സംസ്ഥാനങ്ങളിള്‍ അനുഭവിച്ച തോല്‍വിയില്‍ നിന്ന് പോലും രാഹുല്‍ ബ്രിഗേഡ് പാഠം പഠിച്ചില്ലെന്നും ചന്ദ്രികയിലെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.