എ.കെ. മണി കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

A.K.Mani_തിരുവനന്തപുരം: എ.കെ. മണി കെ.പി.സി.സി. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാകോസിനുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്ത്വം ഏറ്റെടുത്താണ് രാജി. മുഖ്യമന്ത്രിയ്ക്കും കെ.പി.സി.സി പ്രസിഡന്റിനും എ.കെ. മണി രാജിക്കത്ത് കൈമാറി. 


ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് പരാജയപ്പെട്ടാല്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് നേരത്തെ എ.കെ. മണി പറഞ്ഞിരുന്നു. ഡീന്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ താന്‍ വാക്ക് പാലിക്കുകയാണെന്ന് എ.കെ. മണി പറഞ്ഞു.



Sharing is Caring