രാജി വച്ചതിനു കെജരിവാള്‍ മാപ്പ് പറഞ്ഞു

arvind-kejriwal-100060ന്യൂ ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം പെട്ടെന്ന് രാജിവെച്ചതിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍. രാജിതീരുമാനത്തില്‍ പശ്ചാത്തപിക്കുന്നു. അന്ന് രാജിയല്ലാതെ റ്റൊരു വഴിയുണ്ടായിരുന്നില്ല.


ചില തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഭരണം ഉപേക്ഷിച്ചത്. എന്നാല്‍ ആം ആദ്മി സര്‍ക്കാര്‍ തുടരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആം ആദ്മി പാര്‍ട്ടി യ്യാറാണെന്നും കെജരിവാള്‍ പറഞ്ഞു.



Sharing is Caring