ഗാന്ധിനഗര്‍: ആനന്ദി ബെന്‍ പട്ടേല്‍ ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയായി ബുധനാഴ്ച ചുമതലയേല്‍ക്കും. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തിനിന്ന് നരേന്ദ്ര മോദി രാജിവെക്കുന്ന സാഹചര്യത്തിലാണ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം കൂടിയായ ആനന്ദി ബെന്‍ പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുക. ഗുജറാത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായിരിക്കും ആനന്ദി ബെന്‍ പട്ടേല്‍.
നിലവില്‍ റോഡ്‌കെട്ടിടം, റവന്യൂ, നഗരവികസന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് എഴുപത്തിമൂന്നുകാരിയായ ആനന്ദിബെന്‍ പട്ടേല്‍. അധ്യാപക ജോലിയുപേക്ഷിച്ചാണ് അവര്‍ സജീവ രാഷ്ട്രീയത്തിലത്തെിയത്.