തിരുവനന്തപുരം: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജും. മോദിയുടെ വാക്കുകള്‍ പ്രചോദനകരമാണെന്നാണ് തരൂര്‍ അഭിപ്രായപ്പെട്ടത്. മോദിയുടെ വാക്കുകളില്‍ വികസന പ്രതീക്ഷകളുണ്ടൈന്നും, വാക്ക് പാലിക്കാന്‍ മോദിക്ക് ആയില്ലെങ്കില്‍ ശക്തമായി എതിര്‍ക്കുമെന്നും തരൂര്‍ പറഞ്ഞു.
മോദി ശക്തനായ പ്രധാനമന്ത്രിയാകുമെന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് പറഞ്ഞത്. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങള്‍ ധരിപ്പിക്കാന്‍ മുഖ്യമന്ത്രിയും നേതാക്കളും പ്രധാനമന്ത്രിയെ നേരിട്ട് കാണണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.