ന്യൂഡല്‍ഹി: കെ.എസ്.ഇ.ബിയുടെ കെടുകാര്യസ്ഥത കാരണം കോടികള്‍ നഷ്ടമായെന്ന് സി.എ.ജി കുറ്റപ്പെടുത്തി. കെ.എസ്.ഇ.ബിയുടെ ആസൂത്രണത്തില്‍ പാളിച്ചയുണ്ടെന്നും സി.എ.ജി. പറഞ്ഞു. വൈദ്യുതി ക്ഷാമം നേരിടുന്നതില്‍ കെ.എസ്.ഇ.ബി. പരാജയപ്പെട്ടു. കെ എസ് ഇ ബി 3758.17 കോടി നഷ്ടത്തിലെന്നും സി എ ജി റിപ്പോര്‍ട്ട് പറയുന്നു. വൈദ്യുതി വാങ്ങല്‍ ഇടപാടില്‍ 244.07 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വൈദ്യുതി കമ്മി ഉളളപ്പോഴും വില്‍ക്കല്‍ കരാര്‍ ഉണ്ടാക്കയത് മൂലം പുറത്ത് നിന്ന് വൈദ്യുതി വാങ്ങി വില്‍ക്കേണ്ടി വന്നു. അങ്ങനെ കോടികള്‍ നഷ്ടമായി. സ്വകാര്യ നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ സാഹചര്യമുണ്ടായിട്ടും അത് ചെയ്തില്ലെന്നും സി എ ജി.കുറ്റപ്പെടുത്തുന്നു.