കോഴിക്കോട്: ജില്ലയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കൊള്ളപ്പലിശക്കാരുടെ പ്രവര്‍ത്തനം യഥേഷ്ടം തുടരുന്നു. കോഴിക്കോട് നഗരത്തിലെ കോവുര്‍, തടമ്പാട്ടുതാഴം പ്രദേശങ്ങളിലും വടകര നാദാപുരം മേഖലകളിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രേഖകളൊന്നു മില്ലാതെ പണം നല്‍കുന്ന ഇവര്‍ കൊള്ളപ്പലിശയാണ് ഈടാക്കുന്നത്. പലപ്പോഴും ആളുകളെ ഭീഷണിപ്പെടുത്തി പണവും പളിശയും തിരിച്ചുവാങ്ങുന്നു. ചെറുകിട കച്ചവടക്കാരും ഓട്ടോഡ്രൈവര്‍മാരും തൊഴിലാളികളുമെല്ലാം ഇത്തരം സംഘങ്ങളില്‍ നിന്ന് പണം വാങ്ങി പലിശക്കുരുക്കില്‍ പെട്ടു പേവുന്നു. ചില പ്രദേശങ്ങളില്‍ ബ്ലേഡ്കാര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരുടെ പിന്തുണയുള്ളതായും ആരേപണമുണ്ട്.. പണം ഇടപാട് നിയമങ്ങളൊന്നും പാലിക്കാതെയാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം.