കൊല്ലം:സി.പി.എമ്മിനെതിരെ വിമര്‍ശനവുമായി ആര്‍.എസ്.പി ദേശീയ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഢന്‍. ആര്‍.എസ്.പി, ആര്‍.എസ്.പി(ബി) ലയന സമ്മളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലയനത്തിനായുള്ള പ്രമേയം സമ്മേളനം അംഗീകരിച്ചു.തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ കല്ലെറിയുന്നത് സി.പി.എമ്മിന്റെ രീതിയാണെന്ന് ചന്ദ്രചൂഢന്‍ പറഞ്ഞു. പ്രേമചന്ദ്രന്റെ വീടിന് നേരെ കല്ലെറിഞ്ഞ ശേഷമുള്ള പ്രതികരണം നടത്തിയ ആളെക്കണ്ടാല്‍ ഓര്‍മ വരിക 51 വെട്ടേറ്റ് മരിച്ച ടി.പി.ചന്ദ്രശേഖരന്റെ മുഖമാണെന്ന് പിണറായി വിജയനെ ലക്ഷ്യമാക്കി പറഞ്ഞു. സി.പി.എമ്മില്‍ ഇപ്പോഴുള്ളത് കശ്മലന്‍മാരായ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.സി.പി.എമ്മിന് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം സി.പി.എമ്മിനെ മാത്രമല്ല ഇടതുപക്ഷത്തെ ഒന്നാകെ ബാധിക്കുകയാണെന്ന് ചന്ദ്രചൂഢന്‍ അഭിപ്രായപ്പെട്ടു. ഇ.എം.എസ്സും എകെജിയുമൊക്കെ വിഭാവനം ചെയ്തതില്‍ നിന്ന് സി.പി.എം ഏറെ അകലെയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ ആണും പെണ്ണും കെട്ടവരുടെ പാര്‍ട്ടിയായി മാറിയതായും ചന്ദ്രചൂഢന്‍ കുറ്റപ്പെടുത്തി. സി.പി.എം ഇല്ലാത്ത വിശാല ഇടതുപക്ഷത്തിന് രൂപം നല്‍കാനാണ് ആര്‍.എസ്.പി ഉദ്ദേശിക്കുന്നതെന്ന് ചന്ദ്രചൂഢന്‍ പറഞ്ഞു. കൊല്ലം കണ്ടോണ്‍മെന്റ് മൈതാനിയിലായിരുന്ന ലയന സമ്മേളനം.

