ന്യൂഡല്‍ഹി: കള്ളപണ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഒരാഴ്ച്ചയ്ക്കുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.
ജസ്റ്റിസ് ബി.എസ്.ചൗഹാന്‍, എ.കെ.സിക്രി എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.
കള്ളപണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സുരക്ഷിതമായി സൂക്ഷിക്കാന്‍ റവന്യൂ ഡിപ്പാര്‍ട്ടമെന്റിലെ സെക്രട്ടറിതല ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.