ചെന്നൈ: കാത്തിരിപ്പിനൊടുവില്‍ രജനികാന്തിന്റെ കൊച്ചടൈയാന്‍ തിയേറ്ററിലെത്തി. തമിഴിന് പുറമെ ജാപ്പനീസ് അടക്കം 8 ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയിട്ടുണ്ട്. ലോകവ്യാപകമായി ആറായിരത്തോളം തിയേറ്ററുകളിലാണ് കൊച്ചടൈയാന്‍ പ്രദര്‍ശനത്തിനെത്തിയത്.
രജനികാന്തിന്റെ ഇളയമകള്‍ സൗന്ദര്യയാണ് ഈ ചിത്രത്തിന്റെ സംവിധായിക. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനാണ്. ജാക്കി ഷ്‌റോഫ്, ശോഭന, ശരത്കുമാര്‍, നാസര്‍ തുടങ്ങി വന്‍താരനിരയുള്ള കൊച്ചടൈയാനില്‍ ബോളിവുഡ് നടി ദീപിക പദുകോണ്‍ ആണ് നായിക.
ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി പെര്‍ഫോമന്‍സ് കാപ്ചര്‍ ടെക്‌നോളജി ഉപയോഗിക്കുന്ന മുഴുനീള ഫീച്ചര്‍ സിനിമയാണ് കൊച്ചടൈയാന്‍. പിതാവും മകനുമായി ഇരട്ടവേഷത്തിലാണ് രജനി കൊച്ചടൈയാനിലെത്തുന്നത്.
