കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്‌സിബിഷന് ആസ്റ്റര്‍ മിംസ് വേദിയാകുന്നു

വളരെ പ്രധാനപ്പെട്ട ഒരു കാര്യം പങ്കുവെക്കട്ടെ. റോബോട്ടിക് സര്‍ജറി എന്ന് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഈ സര്‍ജറി നിര്‍വ്വഹിക്കുന്ന റോബോട്ടിക് സംവിധാനം എന്താണെന്നും, അത് എങ്ങിനെയാണ് നിര്‍വ്വഹിക്കുന്നതെന്നും കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്കായി അതിനുള്ള സുവര്‍ണ്ണാവസരം ഒരുങ്ങുകയാണ്. റോബോട്ടിക് സര്‍ജറിക്ക് പുറമെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോട്ടുകള്‍, റോബോട്ടിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറുകള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവും, റോബോട്ട് നയിക്കുന്ന ക്വിസ്സ് മത്സരം, സംവാദം തുടങ്ങിയവയില്‍ പങ്കെടുക്കാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കും.

കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്‌സിബിഷന് വേദിയാകുന്നത് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ പരിസരമാണ്. പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്കെല്ലാം സന്ദര്‍ശനം അനവദിക്കുന്നുണ്ട്, മാത്രമല്ല പ്രവേശനം തികച്ചും സൗജന്യവുമാണ്.

അപൂര്‍വ്വമായി മാത്രം സംഘടിപ്പിക്കപ്പെടുന്ന ഈ റോബോട്ടിക് എക്‌സ്‌പോ ബഹു. മുന്‍ ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചര്‍ എം എല്‍ എ 24 തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക്് ഉദ്ഘാടനം ചെയ്യും. 24, 25, 26 തിയ്യതികളില്‍ രാവിലെ 10 മണിമുതല്‍ രാത്രി 8 മണിവരെ പ്രദര്‍ശനം ഉണ്ടായിരിക്കും. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സ്വാഗതം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *