ഐ പി എല്‍ ക്രിക്കറ്റ് ;ഇന്ന് ഹൈദരാബാദ് ‍ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും


ഹൈദ്രാബാദ് : ഐ പി എല്‍ ക്രിക്കറ്റില്‍ ഇന്ന് ഹൈദരാബാദ് ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും.ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7:30 നാണ് മത്സരം.


കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 49 റണ്‍സിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സില്‍ ഒതുങ്ങി. ഈ വിജയത്തോടെ 10 പോയിന്റുമായി ചെന്നൈ ഒന്നാം സ്ഥാനത്തെത്തി.


ഇന്നലെ ബെംഗളൂരുവിലെ എം.ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മറ്റൊരു മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഏഴു റണ്‍സിന് രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി. 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ 182 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ



Sharing is Caring