നാദിര്‍ഷയുടെ പുതിയ ചിത്രത്തില്‍ നായകനായി റാഫിയുടെ മകന്‍ മുബിന്‍ എം. റാഫി


നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനായി തിരക്കഥാകൃത്തായ റാഫിയുടെ മകന്‍ മുബിന്‍ എം. റാഫി. ‘സംഭവം നടന്ന രാത്രി’ ന്നെ് പേരിട്ട ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.‘ഞാന്‍ പ്രകാശന്‍’, ‘മകള്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്.


നടന്‍ ദിലീപ്, ബി. ഉണ്ണികൃഷ്ണന്‍, ഉദയകൃഷ്ണ, നമിതാ പ്രമോദ്, ലാല്‍, ബിബിന്‍ ജോര്‍ജ്, ഷാഫി, രമേശ് പിഷാരടി തുടങ്ങിയവര്‍ ചടങ്ങിനെത്തി.നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്. റാഫിയുടേതാണ് തിരക്കഥ. ഹിഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ദീപക് ഡി മേനോനാണ് ചായാഗ്രാഹകന്‍. എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്. കലന്തൂർ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.




Sharing is Caring