വന്ദേ ഭാരതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

വന്ദേ ഭാരതിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്നും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ദീർഘ ദൂര സർവീസുകൾ ഉൾപ്പെടെയുള്ള ഏഴോളം ട്രെയിനുകൾ കൊച്ചുവേളിയിൽ നിന്നും യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യും.നാഗർകോവിൽ – കൊച്ചുവേളി സ്‌പെഷ്യൽ നേമത്ത് സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം – കൊല്ലം അൺറിസർവ്ഡ് സ്‌പെഷ്യൽ സർവീസ് ആരംഭിക്കുന്നത് കഴക്കൂട്ടത്ത് നിന്നാകും . കന്യാകുമാരി – പൂനൈ എക്‌സ്പ്രസിന് നാഗർകോവിലിനും തിരുവനന്തപുരത്തിനും ഇടയിൽ നിയന്ത്രണം ഏർപ്പെടുത്തി.

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷയുടെ ഭാഗമായാണ് നടപടി.അതേസമയം തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിലൂടെ യാത്രക്കാർക്ക് ഇന്ന് പ്രവേശനം ഉണ്ടായിരിക്കില്ല. പകരം പവറോസ് റോഡിലെ ഗേറ്റ് പ്രയോജനപ്പെടുത്തണമെന്ന് സതേൺ റെയിൽവേ അറിയിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി പച്ചക്കൊടി വീശുന്ന കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ കന്നികുതിപ്പ് ഇന്ന് ആരംഭിക്കുകയാണ്. രാവിലെ 10.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്‌ലാഗ് ഓഫ് ചെയ്യുക. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര റയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ പങ്കെടുക്കും.

ഉദ്ഘാടന സ്‌പെഷ്യൽ സർവീസിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ, മാധ്യമ പ്രവർത്തകർ തുടങ്ങി ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് അവസരം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂർ 5 മിനിട്ടിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലാണ് വന്ദേ ഭാരതിന്റെ റഗുലർ സർവീസ്. റഗുലർ സർവീസ് നാളെ കാസർഗോഡ് നിന്നും, 28 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. അനുവദിച്ച സ്റ്റോപ്പുക്കൾക്ക് പുറമെ കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, ചാലക്കുടി, തിരൂർ, തലശ്ശേരി, പയ്യന്നൂർ, എന്നീ സ്റ്റേറ്റേഷനുകളിൽ കൂടി ഇന്നത്തെ ഉദ്ഘാടന സ്‌പെഷ്യൽ ട്രെയിൻ നിർത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *