
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റ്.’ആതിരയുടെ മകള്‍ അഞ്ജലി’ എന്നാണ് ചിത്രത്തിന്റെ പേര്. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പുതിയ പ്രമേയമാണ് ചിത്രത്തിന്റേതെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.’മലയാള സിനിമയില്‍ ഇന്നുവരെ ആരും കൈവെച്ചിട്ടില്ലാത്ത, ആരും കേട്ടിട്ടില്ലാത്ത പുതിയൊരു പ്രമേയമാണ് ചിത്രത്തിന്റേത്. ഒരു സ്ത്രീ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37 മുതല്‍ 47 പ്രായത്തിലാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്.
ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഈ സിനിമയുടെ കഥ. പുതുമയുള്ള പ്രമേയമാണ്. നല്ല പാട്ടുകള്‍ ചിത്രത്തിലുണ്ട്.-സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.2011-ല്‍ ‘കൃഷ്ണനും രാധയും’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് സംവിധായകനാകുന്നത്. സംവിധാനം ചെയ്ത ചിത്രങ്ങളിലെല്ലാം സന്തോഷ് പണ്ഡിറ്റ് തന്നെയാണ് നായകന്‍.

