രണ്‍ജി പണിക്കരുടെ ഏറ്റവും പുതിയ ചിത്രം സെക്ഷന്‍ 306IPC തിയേറ്ററുകളിലേക്ക്


നടനും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഏറ്റവും പുതിയ ചിത്രം സെക്ഷന്‍ 306IPC തിയേറ്ററുകളിലേക്ക്.തിറ കലാരൂപത്തെ അധികരിച്ചുള്ള ചിത്രമാണിത്. രണ്‍ജി പണിക്കരുടെ വിതരണ കമ്ബനിയും ഫിയോക്കുമായുള്ള തര്‍ക്കം മൂലം ഇദ്ദേഹത്തിന്റെ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഉള്‍പ്പെടുന്നവരുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നതോടെ വിലക്ക് നീങ്ങുകയായിരുന്നു.


ഏപ്രില്‍ എട്ടാണ് റിലീസ് തിയതി.ശ്രീനാഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ഒറ്റപ്പാലത്തായിരുന്നു ചിത്രീകരണം തുടങ്ങിയത്. ശ്രീവര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മ നിര്‍മിക്കുന്നു.കൈതപ്രം വിശ്വനാഥന്‍, കൈതപ്രം ദാമോദരന്‍ നമ്ബൂതിരി എന്നിവര്‍ ചേര്‍ന്ന് ഗാനരചനയും സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.രാഹുല്‍ മാധവ്, ശാന്തി കൃഷ്ണ, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റഭിനേതാക്കള്‍.




Sharing is Caring