
വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ നാറ്റോ സഖ്യത്തിന്റെ ഭാഗമായി ഫിന്‍ലന്‍ഡ്. തുര്‍ക്കിക്ക് ഉണ്ടായിരുന്ന എതിര്‍പ്പ് പരിഹരിക്കപ്പെട്ടതോടെയാണ് ‘നാറ്റോ’യിലേക്ക് ഫിന്‍ലഡിന് വഴിതുറന്നത്. മാസങ്ങള്‍ നീണ്ട എതിര്‍പ്പിനൊടുവിലാണ് തുര്‍ക്കി ഫിന്‍ലന്‍ഡിന് പച്ചക്കൊടി കാട്ടിയത്.
ഇതോടെയാണ് ഫിന്‍ലന്‍ഡിന്റെ നാറ്റോ പ്രവേശനത്തിന് മുന്നിലുണ്ടായിരുന്ന അവസാന തടസവും നീങ്ങിയത്.ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ രാജ്യം ഔദ്യോഗികമായി നാറ്റോ അംഗമായിരിക്കുകയാണ്. ഇതോടെ, റഷ്യയുമായുള്ള പാശ്ചാത്യ രാജ്യങ്ങളുടെ അതിര്‍ത്തി ഇരട്ടിയായി. ബ്രസല്‍സില്‍ എത്തിയ ഫിന്‍ലന്‍ഡ് വിദേശകാര്യമന്ത്രി ബന്ധപ്പെട്ട രേഖകള്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് കൈമാറിയതോടെയാണ് നടപടികള്‍ പൂര്‍ത്തിയായത്.

ഇതോടെ ഫിന്‍ലന്‍ഡ് ഔദ്യോഗികമായി നാറ്റോ സൈനിക സഖ്യത്തിലെ 31ാം അംഗമായിരിക്കുകയാണ്. നാ?റ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെ അപേക്ഷയില്‍ യുഎസ് അടക്കം മറ്റ് അംഗങ്ങളെല്ലാം നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു.
