
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാനവേഷത്തിലെത്തിയ ബോളിവുഡ് ചിത്രമാണ് ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ’.കോവിഡിന് ശേഷം ബോക്‌സോഫീസില്‍ തിളങ്ങിയ ചുരുക്കം ബോളിവുഡ് ചിത്രങ്ങളിലൊന്നായിരുന്നു ഇത്. അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്തത്. മൂന്ന് ഭാഗങ്ങളായാണ് ബ്രഹ്മാസ്ത്ര ഒരുങ്ങുന്നത്.
ഇപ്പോഴിതാ രണ്ടും മൂന്നും ഭാഗങ്ങളുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ അയന്‍ മുഖര്‍ജി.സാമൂഹികമാധ്യമത്തിലൂടെയാണ് സംവിധായകന്റെ പ്രതികരണം. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് ടു: ദേവ്’ 2026 ഡിസംബറില്‍ റിലീസ് ചെയ്യും. 2027 ഡിസംബറിലാകും ബ്രഹ്മാസ്ത്രയുടെ മൂന്നാം ഭാഗം പുറത്തിറങ്ങുക.

2022 സെപ്തംബറിലാണ് ‘ബ്രഹ്മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ’ പുറത്തിറങ്ങിയത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, ഷാരൂഖ് ഖാന്‍, മൗനി റോയി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു. ഏകദേശം 450 കോടിയോളമാണ് ചിത്രം ബോക്‌സോഫീസില്‍ നിന്നും നേടിയത്.
