അജയ് ദേവ്ഗണ്‍ ചിത്രം ‘ഭോലാ’ 50 കോടി ക്ലബ്ബില്‍


അജയ് ദേവ്ഗണ്‍ നായകനായി എത്തി പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ‘ഭോലാ’.’കൈതി’ ഹിന്ദി റീമേക്കും വലിയ വിജയമായി.അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്ത ‘ഭോലാ’ 50 കോടി ക്ലബ്ബില്‍.


‘യു മേം ഓര്‍ ഹം’, ‘ശിവായ്’, ‘റണ്‍വേ 34’ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. മലയാളി താരം അമല പോളിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ടി സീരിസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ്, ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സ് ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.




Sharing is Caring