വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുകാരിയെ ചട്ടുകം ചൂടാക്കി ദേഹം മുഴുവന്‍ പൊള്ളിച്ചു; കോഴിക്കോട് ഡോക്ടറും ഭാര്യയും അറസ്റ്റില്‍

കോഴിക്കോട് : വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു.കോഴിക്കോട് പാലാഴിയിലാണ് സംഭവം. കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ ഡല്‍ഹി സ്വദേശികളായ ഡോക്ടറെയും ഭാര്യയെയും പോലീസ്റ്റ് ചെയ്തു. ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് പിടിയിലായത്.

നാല് വര്‍ഷമായി കോഴിക്കോട് താമസിച്ചുവരികയാണ് ഡോക്ടറും ഭാര്യയും. ബിഹാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ മരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തിലാണ് കുട്ടി കോഴിക്കോട് വീട്ടുജോലിക്ക് എത്തിയത്.

ഡോക്ടര്‍ വീട്ടിലില്ലാത്ത നേരം നോക്കിയാണ് ഭാര്യ അക്രമം നടത്തിയിരുന്നത്. സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉള്‍പ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. കുട്ടിയുടെ ശരീരം മുഴുവന്‍ പൊള്ളലേറ്റതിന്റെയും മുറിവേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *