അറിയാം, കോവിഡ് 19 ന്യൂമോണിയയെക്കുറിച്ച് , ലക്ഷണങ്ങൾ

ശ്വാസകോശത്തിലെ അണുബാധയാണ് ന്യുമോണിയ. വൈറസുകള്‍, ബാക്ടീരിയകള്‍, ഫംഗസുകള്‍ എന്നിവ ഇതിന് കാരണമാകും. ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികള്‍ ആല്‍വിയോളി എന്നറിയപ്പെടുന്ന അറകളില്‍ ന്യൂമോണിയ ദ്രാവകം നിറയ്ക്കാന്‍ കാരണമാകും. ന്യൂമോണിയ പലപ്പോഴും COVID-19 ന്റെ സങ്കീര്‍ണതയാകാം, SARS-CoV-2 എന്നറിയപ്പെടുന്ന പുതിയ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗം പലപ്പോഴും ഗുരുതര അവസ്ഥയായി മാറുന്നുണ്ട്.

COVID-19 ന്യുമോണിയ എന്ത്, എന്തൊക്കെയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത് എന്നുള്ളത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. കൊവിഡ് കാലത്തുണ്ടാവുന്ന ന്യൂമോണിയയും സാധാരണ അവസ്ഥയിലുള്ള ന്യുമോണിയയും തമ്മിലുള്ള വ്യത്യാസം എന്തൊക്കെയെന്ന് നമുക്ക് നോക്കാം

വൈറസ് അടങ്ങിയ ശ്വസന തുള്ളികള്‍ നിങ്ങളുടെ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ SARS-CoV-2 ഉള്ള അണുബാധ ആരംഭിക്കുന്നു.വൈറസ് വര്‍ദ്ധിക്കുമ്ബോള്‍, അണുബാധ നിങ്ങളുടെ ശ്വാസകോശത്തെ ഗുരുതരാവസ്ഥയിലേക്ക് മാറ്റുന്നു. പലപ്പോഴും ഇത് സംഭവിക്കുമ്ബോള്‍, ന്യുമോണിയക്കുള്ള സാധ്യത വികസിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ എങ്ങനെ സംഭവിക്കും എന്ന് നമുക്ക് നോക്കാവുന്നതാണ്. സാധാരണഗതിയില്‍, നിങ്ങളുടെ ശ്വാസകോശത്തിലേക്ക് എത്തുന്ന ഓക്‌സിജന്‍ നിങ്ങളുടെ ശ്വാസകോശത്തിലെ ചെറിയ വായു സഞ്ചികളായ അല്‍വിയോളിയിലെ രക്തപ്രവാഹത്തിലേക്ക് കടന്നുപോകുന്നു. എന്നിരുന്നാലും, SARS-CoV-2 മായുള്ള അണുബാധ അല്‍വിയോളിക്കും ചുറ്റുമുള്ള ടിഷ്യുകള്‍ക്കും കേടുവരുത്തും.

ഇതുകൂടാതെ, നിങ്ങളുടെ രോഗപ്രതിരോധ ശേഷി വൈറസുമായി പോരാടുമ്ബോള്‍, ഈ വീക്കം നിങ്ങളുടെ ശ്വാസകോശത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. ഈ ഘടകങ്ങള്‍ ഓക്‌സിജന്റെ കൈമാറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും ചുമ, ശ്വാസം മുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ഇതോടൊപ്പം തന്നെ COVID-19 വഴി ന്യുമോണിയ ബാധിച്ച ആളുകള്‍ക്ക് അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (ARDS) ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത് ശ്വാസകോശത്തിലെ വായു സഞ്ചികള്‍ ദ്രാവകം നിറയുമ്ബോള്‍ ഉണ്ടാകുന്ന ഒരു തരത്തിലുള്ള ശ്വസന സംബന്ധമായ പ്രശ്‌നമാണ്. ഇത് പലപ്പോഴും നിങ്ങളില്‍ ശ്വാസകോശത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

ARDS ഉള്ള പലര്‍ക്കും ശ്വസിക്കാന്‍ സഹായിക്കുന്നതിന് മെക്കാനിക്കല്‍ വെന്റിലേഷന്‍ ആവശ്യമാണ്. COVID-19 ന്യുമോണിയ സാധാരണ ന്യൂമോണിയയില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പലര്‍ക്കും അറിയില്ല. COVID-19 ന്യുമോണിയയുടെ ലക്ഷണങ്ങള്‍ മറ്റ് തരത്തിലുള്ള വൈറല്‍ ന്യുമോണിയയ്ക്ക് സമാനമായിരിക്കാം. ഇക്കാരണത്താല്‍, COVID-19 അല്ലെങ്കില്‍ മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്കായി പരിശോധിക്കാതെ നിങ്ങളുടെ അവസ്ഥയ്ക്ക് കാരണമായത് എന്താണെന്ന് പറയാന്‍ പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

COVID-19 ന്യുമോണിയ മറ്റ് തരത്തിലുള്ള ന്യുമോണിയയില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ പനങ്ങള്‍ ആവശ്യമാണ്. ഈ പഠനങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ രോഗനിര്‍ണയത്തിനും SARS-CoV-2 ശ്വാസകോശത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള നിങ്ങളുടെ അറിവിലേക്കും സഹായിക്കുന്നുണ്ട്. COVID-19 ന്യുമോണിയയുടെ സവിശേഷതകളെക്കുറിച്ച്‌ മനസ്സിലാക്കുന്നതിന് വേണ്ടി ഇപ്പോഴും പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത് കൂടാതെ സിടി സ്‌കാനുകളും ലബോറട്ടറി പരിശോധനകളും കൂടുതല്‍ വിവരങ്ങള്‍ക്കായി നടന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് ബാധിച്ച വ്യക്തിക്ക് ന്യൂമോണിയ പിടിപെട്ടാല്‍ അത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

COVID-19 ന്യുമോണിയയുടെ ലക്ഷണങ്ങള്‍ മറ്റ് തരത്തിലുള്ള ന്യുമോണിയയുടെ ലക്ഷണങ്ങള്‍ക്ക് സമാനമാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൊവിഡ് ബാധയോടൊപ്പം ഉണ്ടാവുന്ന ന്യൂമോണിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പനി, അമിതമായ തണുപ്പ്, ചുമ, ശ്വാസം മുട്ടല്‍, ശ്വാസോച്ഛ്വാസം നടത്തുമ്ബോള്‍ ഉണ്ടാവുന്ന ചുമ എന്നിവ, ശ്വസിക്കുമ്ബോള്‍ ഉണ്ടാകുന്ന നെഞ്ചുവേദന, ക്ഷീണം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരു കാരണവശാലും നിസ്സാരമായി കണക്കാക്കരുത്. അത് വളരെയധികം ശ്രദ്ധിക്കണം.

കൊവിഡും ന്യൂമോണിയയും വളരെയധികം ഗുരുതരമായ അവസ്ഥയാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. COVID-19 ന്റെ മിക്ക കേസുകളിലും പലപ്പോഴും ഗുരുതരമായ ലക്ഷണങ്ങള്‍ ഉള്‍പ്പെടുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ട്രസ്റ്റഡ് സോഴ്സ് അനുസരിച്ച്‌, ഈ വ്യക്തികളില്‍ ചിലരില്‍ മിതമായ ന്യൂമോണിയ ഉണ്ടാകാം. എന്നാല്‍ മിതമായ ലക്ഷണങ്ങള്‍ ആണെങ്കില്‍ പോലും COVID-19 കൂടുതല്‍ ഗുരുതരമാണ്. COVID-19 ന്റെ ഗുരുതരമായ അവസ്ഥകളില്‍ പലപ്പോഴും ന്യൂമോണിയ വളരെയധികം ഗുരുതരമാവുന്നതിനുള്ള സാധ്യതയുണ്ട്.

കൊവിഡ് ബാധിച്ച ഒരു വ്യക്തിക്ക് ന്യൂമോണിയയുണ്ടെന്ന് തിരിച്ചറിയുന്നത് പലപ്പോഴും വളരെ വൈകിയാണ്. എന്നാല്‍ ഈ അവസ്ഥയിലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. അതില്‍ ശ്രദ്ധിക്കേണ്ടതാണ് എപ്പോള്‍ അടിയന്തിരമായി ചികിത്സ തേടണം എന്നുള്ള കാര്യം. രോഗിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട്, വേഗത്തിലുള്ള ശ്വാസഗതി, നെഞ്ചിലെ സമ്മര്‍ദ്ദം അല്ലെങ്കില്‍ വേദനയുടെ നിരന്തരമായ അസ്വസ്ഥത, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ആശയക്കുഴപ്പം, ചുണ്ടുകള്‍, മുഖം അല്ലെങ്കില്‍ നഖങ്ങളുടെ നീലകലര്‍ന്ന നിറം എന്നിവയെല്ലാം നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഉടനേ തന്നെ ചികിത്സ തേടുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവശാലും വൈകരുത്.

COVID-19 ന്യുമോണിയയിലേക്ക് എത്തുമ്ബോള്‍ അതില്‍ അപകടസാധ്യത ആര്‍ക്കൊക്കെയാണ് എന്നുള്ളത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്നതാണ്. COVID-19 കാരണം ന്യൂമോണിയ, ARDS പോലുള്ള ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത ചില ആളുകളില്‍ കൂടുതലാണ്. ഇവര്‍ ആരൊക്കെയെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. COVID-19 മൂലം 65 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്നവര്‍ക്ക് ഗുരുതരമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് ന്യൂമോണിയ സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ഏത് പ്രായത്തിലുമുള്ള വ്യക്തികള്‍ക്കും ന്യുമോണിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ COVID-19 രോഗത്തിനുള്ള സാധ്യത കൂടുതലാണ്. നിങ്ങളെ കൂടുതല്‍ അപകടത്തിലാക്കുന്ന ആരോഗ്യ അവസ്ഥകളില്‍ ഇവ ഉള്‍പ്പെടുന്നു. ക്രോണിക് ശ്വാസകോശരോഗങ്ങള്‍, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ആസ്ത്മ, പ്രമേഹം, ഹൃദയ അവസ്ഥകള്‍, കരള്‍ രോഗം, വിട്ടുമാറാത്ത വൃക്കരോഗം, അമിതവണ്ണം, ദുര്‍ബലമായ രോഗപ്രതിരോധ ശേഷി എന്നിവരെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രോഗപ്രതിരോധശേഷി കുറവുള്ളവരെങ്കില്‍ ഗുരുതരമായ COVID-19 രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

COVID-19 ന്റെ രോഗനിര്‍ണയം എങ്ങനെ നടത്തണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ശ്വസന സാമ്ബിളില്‍ നിന്ന് വൈറല്‍ ജനിതക വസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്ന പരിശോധന. നിങ്ങളുടെ മൂക്കില്‍ നിന്നോ തൊണ്ടയില്‍ നിന്നോ സാമ്ബിള്‍ ശേഖരിച്ചാണ് പരിശോധന നടത്തുന്നത്. ഡയഗ്‌നോസ്റ്റിക് പ്രക്രിയയുടെ ഭാഗമായി നെഞ്ച് എക്‌സ്-റേ അല്ലെങ്കില്‍ സിടി സ്‌കാന്‍ പോലുള്ള ഇമേജിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *