കുട്ടികളിലെ കേൾവിക്കുറവിനെ നിസ്സാരമായി കാണരുത്

നവജാത ശിശു മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലെ കേള്‍വിക്കുറവ് പ്രധാനമായും രണ്ട് തരമാണ്. കേള്‍വിയുടെ നാഡികളെ ബാധിക്കുന്നവയും ശബ്ദം കടന്നുപോകുന്നതിന് തടസം സൃഷ്ടിക്കുന്ന പുറം കാതിലോ നടുക്കാതിലോ ഉള്ള രോഗങ്ങളും. ഇതില്‍ രണ്ടാമത്തെ വിഭാഗമാണ് വിദഗ്ദ്ധ ചികിത്സ കൊണ്ട് പൂര്‍ണമായും മാറ്റാന്‍ സാധിക്കുന്നത്.

ചെവിയുടെ വളര്‍ച്ചയില്‍ വരുന്ന തകരാറുകളാണ് ജന്മനായുള്ള ബധിരതയ്ക്ക് കാരണം. ശ്രവണനാഡി വളരാതിരിക്കുക, ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടാകുന്ന മഞ്ഞപ്പിത്തം, ജര്‍മന്‍ മീസല്‍സ്, റുബെല്ല, ചിക്കന്‍പോക്‌സ് തുടങ്ങിയവയും കോക്ലിയ എന്ന ഭാഗത്തുണ്ടാകുന്ന ക്ഷതവുമാണ് പ്രധാന കാരണങ്ങള്‍.

കേള്‍വിക്കുറവിന്റെ തോതനുസരിച്ച്‌ ശ്രവണസഹായികള്‍, കോക്ലിയാര്‍ ഇംപ്ലാന്റ്, ബ്രൈന്‍സ്റ്റം ഇംപ്ലാന്റ്, ഓപറേഷനുകള്‍ തുടങ്ങിയവ ഉപയോഗിക്കാം.ചെവിക്കായം, അണുബാധ, നീര്‍ക്കെട്ട് എന്നിവയാണ് ജനനശേഷമുള്ള കേള്‍വിക്കുറവിന് കാരണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *